കോതമംഗലം: ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് കാമ്പയിൻ പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് കോതമംഗലം എംബിറ്റ്സ് കോളജിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ തുടക്കം കുറിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിൽനിന്നും ആരംഭിച്ച സൈക്കിൾ റാലി മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഫ്ളാഗ് ഓഫ് ചെയ്തു.
ബ്രാൻഡ് ചെയ്ത കെഎസ്ആർടിസി ബസും ഉണ്ടായിരുന്നു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. സതീഷ്, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ആരതി കൃഷ്ണൻ, ഡോ. എസ്. സുരേഷ് വർഗീസ്, ആർസിഎച്ച് ഓഫിസർ ഡോ. എം.എസ്. രശ്മി, എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസിലിൻ ജോർജ്, ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയസ്, ആർദ്രം നോഡൽ ഓഫീസർ ഡോ. സജിത് ജോൺ, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ, ജില്ലാ മാനസികരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി. രജനി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ എം.ആർ. ബാബു, കെ.ടി. സന്തോഷ് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്, ഒപ്പന, ഫ്യൂഷൻ ഡാൻസ്, യോഗ, കിറ്റി ഷോ, ആരോഗ്യത്തിലേക്ക് ഒരു കിക്കോഫ്, ഡാൻസ് തുടങ്ങിയവ സംഘടിപ്പിച്ചു.